Thursday, January 17, 2013

എന്റെ ഗ്രാമം മങ്കൊമ്പ്


 ഞാന്‍ ഒരു തനി കുട്ടനാട്ടുകാരന്‍. മന്കൊമ്പ്‌ എന്ന ഗ്രാമം, ചെറു പുഴകള്‍, തടാകങ്ങള്‍, കായല്‍, വയലുകള്‍, ചെറു പാലങ്ങള്‍ എല്ലാം ഉള്ല്ല എന്റെ ഗ്രാമം എന്നും ഓര്‍മയില്‍ വരുതുന്നത് വെള്ളപ്പൊക്കം ആണ്. എല്ലാ വര്ഷവും അത് മുടങ്ങാതെ വരുന്നു. ഓര്‍മയിലെ കുട്ടികാലത്ത് ചെറു തോണിയില്‍ എത്രയോ നേരം തുഴഞ്ഞിരിക്കുന്നു. എത്ര്‍ഹയോ കളിവള്ളം ഉണ്ടാക്കി കളിച്ചിരുന്നു. വേനല്‍കാലത്ത്‌ കുട്ടനാട്ടിലെ വയലുകളില്‍ ഉത്സവമായിരുന്നു. എല്ലാവര്ക്കും കൊയ്യാന്‍ വളരെ ആവേശം ആയിരുന്നു. ഇന്നോ ആരെയും ജോലിക്ക് കിട്ടനില്ലതായി. വേനല്കാലം എപ്പോഴും നല്ല ഓര്‍മ്മകള്‍ നല്കുന്നു. വയല്‍ വറ്റുന്ന സമയം. വയലില്‍ ഞങ്ങള്‍ കുട്ടികള്‍ ഓടി ചാടി കളിക്കുമായിരുന്നു. മന്കൊമ്പ്‌ എന്ന്ന ഗ്രാമം കുട്ടനാടിന്റെ സിരാകെന്ദ്രമാനെങിലും, മഴക്കാലം വളരെ വിഷമം നിറഞ്ഞതാണ്‌. പ്രത്യേകിച്ച് പാവങ്ങല്ക്. കാരണം പൊക്കം കുറഞ്ഞ വീടുകളില്‍ വെള്ളം കയറും. വീടിനുള്ളില്‍ ടേബിള്‍ ഇട്ടനിരിന്നിരുന്നാണ് എല്ലാ പാവങ്ങളും സമയം കളഞ്ഞത്. ഇന്നു സ്ഥിതി വളരെ മാറി. എല്ലാവരും പൈസ ഉണ്ടാക്കുന്നു. അങ്ങനെ എല്ലാവരും വലിയ വീടുകളുടെ ഉടമകളാണ്.

എല്ലാവരും ഇഷ്ടപെടുന്ന ഒരു കുട്ടനാടന്‍ കളി ആണ് വള്ളം കളി. നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ ഞങ്ങള്‍ കുട്ടികള്‍ പുന്നമട കായലില്‍ പോകാറുണ്ടായിരുന്നു. അന്നോകെ ഇന്നത്തെ പോലെ ടീ വീ ഒന്നും ഇല്ലായിരുന്നു. റേഡിയോ ആയിരുന്നു ശരണം. കളി കാണാന്‍ കഴിയാത്തവര്‍ റേഡിയോ കമന്ററി കെട്ട് അസ്വതിച്ചിരുന്നു.

ഓണവും ഞങ്ങള്‍ വേണ്ടുവോളം അസ്വതിച്ചിരുന്നു. ഓണത്തിന് പകിടകളി ഞങ്ങളുടെ വീടിനു പരിസരങ്ങളില്‍ എന്നും ഉണ്ടയിരുന്‍നു. ഊഞ്ഞാലാട്ടം, പകിടകളി, ചെറു വള്ളം കളി എല്ലാം ഞങ്ങള്‍ വേണ്ടുവോളം അസ്വതിച്ചിരുന്നു. 

മന്കൊമ്പ്‌ എന്ന ഗ്രാമം കേരളത്തിലെ ആലപ്പുഴ ജില്ലയുടെ മധ്യ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഞങ്ങള്‍ പണ്ടു കാലത്ത് വള്ളവും, ബോട്ടും ആയിരുന്നു യാത്ര ചെയ്യാന്‍ കൂടുതല്‍ ഉപയോഗിച്ചിരുന്നത്. ഞങ്ങളുടെ ഗ്രാമം പമ്പ ആറിന്റെ രണ്ടു സൈഡില്‍ ആയാണ് സ്ഥിതിചെയ്യുന്നത്. ഒന്നു വടകെകര എന്നും രണ്ടാമത്തേത് തെക്കെകര എന്നും അറിയപ്പെടുന്നു. "നന്മ നിറഞ്ഞവന്‍ ശ്രിനിവാസന്‍" എന ചലച്ചിത്രം കുടുതല്‍ ഇവിടെയാണ് ഷൂട്ട്‌ ചെയ്തത്.

നമ്മുടെ ഗ്രാമങ്ങള്‍ എന്നും ഓര്‍മയില്‍ വരുന്നത് നാം കേരളത്തിന്‌ വെളിയില്‍ ജീവിക്കുമ്പോഴാണ്. ഗ്രാമത്തിന്റെ ഭംഗി, ഗ്രാമത്തിലെ കഴിഞ്ഞ കാല ജീവിതം, നമ്മള്‍ മരുനാട്ടിലനെങ്കില്‍ ഈ ഗ്രിഹാതുരത്യം വലുതായിരിക്കും. നമ്മള്‍ മരുഭൂമിയില്‍ ആണെങ്കിലും നമ്മുടെ ഗ്രാമത്തിലെ, നമ്മുടെ കഴിഞ്ഞ കാല ജീവിത്തിന്റെ ഓര്‍മ്മകള്‍ എന്നും നമ്മുടെ ഓര്‍മയില്‍ അലയടിച്ചുകൊണ്ടിരിക്കും. ആരും എന്നും കൊതിക്കുന്ന, ജനിച്ചുവളര്‍ന നാടിന്‍റെ മാറിലേക് ചേക്കേറാന്‍ ആരാനഗ്രഹിക്കാത്തത്? ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും എന്റെ ചില സുഹുത്രുക്കളുടെ വാചകങ്ങളാണ്. പലരും പറയുന്നത് "വല്ല നിവൃത്തിയും ഉണ്ടെങ്കില്‍ നാട്ടില്‍ സെറ്റില്‍ ആകാമായിരുന്നു" എന്നാണ്.

2 comments:

  1. ഒരു ഓണക്കാലത്ത് കള്ളുകുടിക്കാന്‍ വേണ്ടി മാത്രം കൊല്ലത്ത് നിന്നും മങ്കൊപില്‌ വന്നത് ഓര്‍ക്കുന്നു . സുന്ദരമായ സ്ഥലം (നല്ല കള്ളും )... പിന്നീട് പലതവണ വന്നിട്ടുണ്ടവിടെ

    ReplyDelete
  2. ഭൂമിയില്‍ ഏറ്റവും ശുദ്ധമായ പാനീയം ആണ് ചെത്തിയെടുത്ത കലര്‍പ്പില്ലാത്ത ഇളം കള്ള്. ലഹരി വേണമെങ്കില്‍ അല്പം മൂത്തതും അല്പം കപ്പയും മീനും അല്ലേ ഹ ഹ

    ReplyDelete