ഒരു ഇരുപതു വര്ഷം മുമ്പ് കുട്ടനാടന്‍ പാടങ്ങള്‍ ഇന്ന് നോക്കിയാല്‍ പാടങ്ങള്‍ ആണെന്ന് തോന്നില്ല. പാഠങ്ങള്‍ മുഴുവന്‍ ഗ്രാമമോ പട്ടണമോ ആയ സ്ഥിതി. പുരോഗതി ആവശ്യമാണെങ്കിലും ആവശ്യത്തിനു കൃഷി ഭൂമി ഇല്ലാതായാല്‍ അതിന്റെ അനന്തരഫലം നാം അനുഭവിക്കും. അരി ഭക്ഷണം കൂടുതല്‍ ഉപയോഗിക്കുന്ന കേരള ജനതയ്ക്ക് ആവശ്യത്തിനു തികയാന്‍ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.

ഇന്ന് എവിടെ അല്പം വയല്‍ ഭൂമി കിട്ടുമെങ്കിലും മനുഷ്യര്‍ അത് നികത്താന്‍ നോക്കുന്നു. പാടങ്ങള്‍ക്കു നടുവിലൂടെ ഒരു റോഡു പോയാല്‍ അത് ആര്‍ക്കും മനസിലാകും പുരോഗതിയുടെ പാത തന്നെയാകും എന്ന്. എന്നാല്‍ ഇന്ന് വയലുകള്‍ നികത്തി വീടോ ബഹുനില കെട്ടിടങ്ങളോ ഉണ്ടാക്കുന്നത് പതിവായിത്തീര്‌ന്നിരിക്കുന്നു. 2007 ലെ കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്‍ ( KERALA CONSERVATION OF PADDY LAND AND WETLAND BILL, 2007) നിലവില്‍ വന്നെങ്കിലും ഇന്നും പലയിടത്തും നികത്തല്‍ തുടരുന്നതായാണ് കാണുന്നത്. ഭൂ മാഫിയയും മണല്‍ മാഫിയയും ഇതിനു പുറമേ കൂടുതല്‍ സജീവമാകുന്നു. ഇങ്ങിനെ ഇതു രംഗം നോക്കിയാലും, ഏതു സര്‍ക്കാര്‍ വന്നാലും എവിടെയും അഴിമതിയുടെ തെളിവുകള്‍ ഇങ്ങിനെയുല്ലവരിലൂടെ കാണാന്‍ സാധിക്കും.
ഇന്ന് കുട്ടനാടന്‍ ജനതയ്ക്ക് മെയ്യനങ്ങി പണി ചെയ്യാന്‍ മടിയാണ്. കൂടാതെ സൌകര്യങ്ങള്‍ കൂടി, കൊയ്യാനും വിതയ്ക്കാനുമൊക്കെ, യന്ത്രം കിട്ടിയപ്പോള്‍ കൂടുതല്‍ സൌകര്യമായി. "താങ്ങുള്ളപ്പോള്‍ തളര്‍ച്ച" എന്ന രീതിയില്‍ ഇതൊക്കെ കിട്ടിയപ്പോള്‍, ആള്‍ക്കാര്‍ക്ക് മടിയുമായി. ഗള്‍ഫു പണം ആവശ്യത്തില്‍ കൂടുതല്‍ വന്നപ്പോള്‍ അതിനു കൂടുതല്‍ സൌകര്യവും ആയി. പണം കൂടുതല്‍ വന്നപ്പോള്‍ സൗകര്യം കൂടി പിന്നെ റോഡപകടം, അഴിമതി, ലൈംഗിക അതിക്രമങ്ങള്‍, മെയ്യനങ്ങാത്ത ശീലം വന്നതോട് കൂടി കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളും കൂടി. സുഖലോലുപത തേടി അലയുമ്പോള്‍ മലിനമാകുന്ന കായല്‍ ജലം പൊതു ജനത്തിനു പലവിധ രോഗങ്ങളും നേടിക്കൊടുക്കുന്നു.
നമ്മുടെ ജനത ഇങ്ങിനെ പോയാല്‍ "ദൈവത്തിന്റെ സ്വന്തം നാട്" എന്നുള്ളത് " അന്നയ സംസ്ഥാനക്കാര്‍ "സാത്താന്റെ സ്വന്തം നാട്" എന്ന് വിളിച്ചെന്ന് വരും. അങ്ങിനെ നമുക്ക് കേള്പ്പിക്കണോ?
ശരിയാണ്, പേരില്‍ മാത്രമേ നമ്മുടെ നാടിന്റെ ഭംഗിയൊക്കെ ഇപ്പോ ഉള്ളൂ...
ReplyDeleteനാട് മറുനാടന്‍ മലയാളികള്‍ക്ക് എന്നും ഒരു സ്വര്‍ഗം തന്നെയാണ്. എന്നാല്‍ നാട്ടില്‍ താമസിക്കുന്നവര്‍ ആസ്വദിക്കാന്‍ മടിക്കുന്നു, അതിന്റെ തനിമ നില നിര്‍ത്താന്‍ മടിക്കുന്നു.
ReplyDeleteശരിയാണ്
ReplyDelete